ക്യാംപിലെ എല്ലാ  സേനാംഗങ്ങൾക്കും മെച്ചപ്പെട്ടതും രുചികരവുമായ ഭക്ഷണം സമയാസമയം ലഭിക്കുന്നതിനായാണ്  SAP  ഈ സംവിധാനം  ആരംഭിച്ചത് . സിവിൽ പോലീസ് ഉദ്യോഗസ്ഥരെകൂടാതെ ക്യാംപിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഒരേ  തരത്തിലുള്ള ഭക്ഷണം തുച്ഛമായ നിരക്കിൽ  ലഭിക്കുന്നു  എന്നതും ഈ  സംവിധാനത്തിന്റെ പ്രത്യേകതയാണ് . ഒരേസമയം നിരവധി സേനാംഗങ്ങൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനവും മെസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മെസ് നിയന്ത്രിക്കുന്നതിനായി ഒരു മെസ് ഓഫീസറെയും, അദേഹത്തെ സഹായിക്കാൻ മെസ് ഹവിൽദാറേയും ,മെസ്  പിസി മാരെയും  സേനയുടെ ഭാഗത്തു നിന്നും ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ ഭക്ഷണം പാകം ചെയ്യുവാനും ,മറ്റ് അനുബന്ധ  പ്രവർത്തനങ്ങൾക്കും വേണ്ടി ക്യാമ്പ് ഫോളോവേഴ്&zwnjസും കൂടി അടങ്ങുന്നതാണ് ഈ കേന്ദ്രീകൃത മെസ് സംവിധാനം .